ന്യൂദല്‍ഹി- മി ടൂ പീഡന വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നാണംകെട്ട് വിദേശകാര്യ സഹമന്ത്രി പദവി രാജിവെക്കേണ്ടി വന്ന ബി.ജെ.പി നേതാവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എം.ജെ അക്ബറിനെതിരെ ഗുരുതരമായ ലൈംഗിക പീഡനാരോപണവുമായി യു.എസില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക പല്ലവി ഗൊഗോയ് രംഗത്തെത്തി. അക്ബര്‍ ചീഫ് എഡിറ്ററായിരിക്കെ ദി ഏഷ്യന്‍ ഏജില് ജോലി ചെയ്യവെ 20 വര്‍ഷം മുമ്പുണ്ടായ ലൈംഗിക പീഡനങ്ങളാണ് നാഷണല്‍ പബ്ലിക് റേഡിയോ എഡിറ്ററായ പല്ലവി ഗൊഗോയ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് പത്രമായ ദി വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതി ലേഖനത്തിലാണ് അക്ബറില് നിന്നുണ്ടാ ദുരനുഭവം പല്ലവി വിവരിച്ചത്.
22-ാം വയസ്സിലാണ് ഏഷ്യന്‍ ഏജില് ജോലിക്ക് ചേര്‍ന്നത്. അക്ബറിന്റെ ഭാഷാ പ്രയോഗങ്ങളെ ആശ്ചര്യത്തോടെയാണ് കണ്ടത്. അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ പഠിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പല തെറിവിളികളും സഹിച്ചു. ഏറെ താമസിയാതെ പത്രത്തിലെ സുപ്രധാന പേജായ ഓപെഡ് പേജ് എഡിറ്റായി സ്ഥാനക്കയറ്റം ലഭിച്ചു. എന്നാല്‍ ഇതിന് വലിയ വിലയാണ പിന്നീട് എനിക്കു നല്‍കേണ്ടി വന്നത്-പല്ലവി എഴുതുന്നു. പേജ് തയാറാക്കിയ ശേഷം കാണിക്കാനായി അക്ബറിന്റെ മുറിയിലേക്കു പോയപ്പോഴാണ് ആദ്യ ദുരനുഭവം. പേജ് കണ്ട് പ്രശംസിച്ച ശേഷം പൊടുന്നതെ അദ്ദേഹം എന്നെ ചുംബിക്കാന്‍ ശ്രമിച്ചു. അപമാനിതയായി ആകെ തകര്‍ന്നാണ് മുറിവിട്ടത്. ഏതാനും മാസങ്ങള്‍ക്കു ശേഷം മുംബൈയിലെ താജ് ഹോട്ടലില്‍ വച്ച് വീണ്ടും സമാന രീതിയില്‍ അക്ബര്‍ പെരുമാറി. പേജ് ലെഔട്ട് കാണാനെന്ന് പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തി. വീണ്ടും ചുംബിക്കാനായി മുന്നോട്ടാഞ്ഞതോടെ ഞാന്‍ പ്രതിരോധിച്ചു അദ്ദേഹത്തെ തള്ളിമാറ്റി. ഞാന്‍ ഓടി പോകുന്നതിനിടെ അയാള്‍ എന്റെ മുഖത്ത് മാന്തി. പിന്നീട് ജയ്പൂരിലെ ഒരു ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തിയാണ് വീണ്ടു പീഡിപ്പിച്ചത്. ഇത്തവണ അക്ബര്‍ കൂടുതല്‍ ബലം പ്രയോഗിച്ചു. തടയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ കീഴപ്പെടുത്തി. ബലപ്രയോഗത്തിലൂടെ വസ്ത്രങ്ങല് അഴിച്ചു മാറ്റി. നടന്ന സംഭവം ആരോടും പറയാന്‍ ധൈര്യമുണ്ടായില്ല. എന്നെ വിശ്വസിക്കുമോ എന്ന ഭയമായിരുന്നു. ഇത് ഇവിടെയും അവസാനിച്ചില്ല. അക്ബര്‍ പിന്നീട് പലവട്ടം ബലപ്രയോഗിത്തിലൂടെ കീഴ്പ്പെടുത്തി. ആവര്‍ത്തിച്ചുള്ള ഈ പീഡനങ്ങള്‍ എന്നെ മാനസികമായും ലൈംഗികമായും വൈകാരികമായും അദ്ദേഹം തകര്‍ത്തു-പല്ലവി എഴുതുന്നു.
Those before me have given me the courage to reach into the recesses of my mind and confront the monster that I escaped from decades ago. Together, our voices tell a different truth @TushitaPatel @SuparnaSharma @priyaramani @ghazalawahab
— Pallavi Gogoi (@pgogoi) November 1, 2018
My story https://t.co/DG5dT7TEUU
അക്ബറില് നിന്ന് ലൈംഗിക പീഡനമേറ്റു വാങ്ങിയ നിരവധി സ്ത്രീകള്‍ക്കുള്ള പിന്തുണയായാണ് ഇത് ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും ലേഖനത്തില്‍ പല്ലവി വ്യക്തമാക്കുന്നു. സത്യം വിളിച്ചു പറഞ്ഞവര്‍ക്കുള്ള പിന്തുണയാണ് എന്റെ എഴുത്ത്. എന്റെ കൗമാരക്കാരായ മകള്‍ക്കും മകനുംവേണ്ടിയാണ് ഞാനിതെഴുതുന്നത്. ആരെങ്കിലും ഇരയാക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കാന്‍ അവര്‍ക്കു കഴിയണം- പല്ലവി എഴുതുന്നു.
മി ടൂ ക്യാമ്പയില്‍ വീണ്ടു ചൂടുപിച്ചപ്പോള് നേരത്തെ 20 വനിതാ സഹപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് രംഗത്തുവന്നത്. ഇവരില്‍ ആദ്യമായി ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ അക്ബര്‍ മാനനഷ്ടത്തിന് അപകീര്‍ത്തി കേസ് നല്‍കുകയും ചെയ്തിട്ടുണ്ട്. കേസ് കോടതി പരിഗണനയിലാണ്. ഒന്നിനു പിറകെ ഒന്നായി വിദേശികള്‍ ഉള്‍പ്പെടെയുള്ള വനിതാ മാധ്യമപ്രവര്‍ത്തകര്‍ പീഡനാരോപണവുമായി രംഗത്തു വന്നതിനെ തുടര്‍ന്ന് ഒക്ടോബര്‍ 17നാണ് അക്ബര്‍ കേന്ദ്ര മന്ത്രി പദവി രാജിവച്ചത്.