പ്രിയങ്ക ചോപ്രയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന വിഷയം. ഏറെ കാലമായി പ്രണയത്തിലായിരുന്ന പ്രിയങ്കയും കാമുകന്‍ നിക്ക് ജോണ്‍സും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പരമ്പരാഗതമായ ഇന്ത്യന്‍ ശൈലിയിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയം. താരവിവാഹവും പരമ്പരാഗതമായ ശൈലിയില്‍ തന്നെ നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 1 വരെ ജോധ്പൂരില്‍ നിന്നും വിവാഹം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജകീയ രീതിയില്‍ നടക്കുന്ന വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ പ്രിയങ്കയുടെ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി നടത്തിയിരുന്നു. തൂവെള്ള നിറമുള്ള വസ്ത്രത്തിലായിരുന്നു പാര്‍ട്ടിയില്‍ പ്രിയങ്ക പങ്കെടുത്തത്. ഇതിന് 4.4 ലക്ഷം രൂപ വില ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സിംപിള്‍ ലുക്കിലായിരുന്നു പ്രിയങ്ക എത്തിയതെങ്കിലും നടിയുടെ ആഭരണങ്ങളുടെ വില കേട്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഏകദേശം 8 കോടിയോളം രൂപ വില വരുന്ന ടിഫാനി ആഭരണങ്ങളായിരുന്നു പ്രിയങ്ക ബ്രൈഡല്‍ പാര്‍ട്ടിയില്‍ അണിഞ്ഞിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.1 കോടി രൂപ വില വരുന്ന എന്‍ഗേജ്‌മെന്റ് മോതിരത്തിന് പുറമേയാണ് ഇത്. ഇതെല്ലാം കൂട്ടിയാല്‍ 9.5 കോടി രൂപയോളം വരുമെന്നാണ് പറയുന്നത്. പ്രിയങ്കയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറ് പേരായിരുന്നു ബ്രൈഡല്‍ ഷവറില്‍ പങ്കെടുത്തിരുന്നത്.