കൈനിറയെ ചിത്രങ്ങളുമായി നിറഞ്ഞു നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ശ്രുതി ഹസൻ സിനിമയിൽ നിന്നും പിന്മാറിയത്. സിനിമാ പ്രവർത്തകരെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിച്ച തീരുമാനമായിരുന്നു അത്. സിനിമയിൽനിന്നൊരു ബ്രെയ്ക്ക് എന്നായിരുന്നു ശ്രുതി ഹാസൻ ഇതേക്കുറിച്ച് പറഞ്ഞത്. ഇതോടെ ഈ തീരുമാനത്തിന്റെ കാരണമെന്തെന്ന അന്വേഷണത്തിലായി ആരാധകർ.
ടെലിവിഷൻ പരിപാടിയുടെ ഭാഗമാവുന്നതിന് വേണ്ടിയാണ് ശ്രുതി സിനിമയിൽ നിന്നും ഇടവേള എടുത്തതെന്ന് ഇപ്പോഴാണ് വെളിപ്പെട്ടത്. ഹലോ സഗോ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലാണ് ശ്രുതി എത്തുന്നത്. ഏറെ എക്‌സൈറ്റ്‌മെന്റുള്ള പരിപാടിയാണിതെന്നും താരം വ്യക്തമാക്കി.
ഒരു വേള അച്ഛൻ കമൽഹാസന്റെ പാത പിന്തുടരുകയാണ് ശ്രുതി.
മുമ്പ് ടി.വി പരിപാടികളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ചിട്ടുണ്ട് കമൽ. മകളുടെ പുതിയ തീരുമാനത്തിൽ അദ്ദേഹം സംതൃപ്തനായിരുന്നു. അച്ഛന്റെ വഴിയെ മകളും മിനി സ്‌ക്രീനിലെത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്.