ഒരു വടക്കൻ സെൽഫിയുടെ സംവിധായകൻ ജി. പ്രജിത്, ദിലീപിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയിൽ പുരോഗമിക്കുന്നു.
തോട്ടുപുറം ഫിലിംസിന്റെ ബാനറിൽ എബി തോട്ടുപുറം നിർമ്മിക്കുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് അഭിലാഷ് പിള്ള, ടി.എൻ സുരാജ് എന്നിവരാണ് തയാറാക്കിയിരിക്കുന്നത്. നിർമ്മാണ നിർവഹണം നോബിൾ ജേക്കബ്.
ഇതോടൊപ്പം ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'കോടതിസമക്ഷം ബാലൻ വക്കീൽ' പൂർത്തിയായി വരികയാണ്. പാസഞ്ചർ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണിത്.
ദിലീപ് - ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പിറക്കുന്ന ആദ്യ ചിത്രം കൂടിയായ ബാലൻ വക്കീലിന്റെ ചിത്രീകരണം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് പുരോഗമിക്കുന്നത്. വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്.