സല്‍മാന്‍ ഖാന്‍ അവതാരകനായ ഹിന്ദി ബിഗ് ബോസിലെ ഒരേയൊരു മലയാളി ശ്രീശാന്ത് ആണ്. ശ്രീയാണ് ഇപ്പോള്‍ ഷോയിലെ താരം. വിവാദവും വിമര്‍ശനവും കൂടപ്പിറപ്പായ ശ്രീ ബിഗ് ബോസിലേക്കെത്തിയപ്പോഴും സമാനമായ അവസ്ഥയാണ്.
കഴിഞ്ഞ ആഴ്ച പുറത്തായ സബ ഖാന്റെ വെളിപ്പെടുത്തല്‍ കൂടെയായപ്പോള്‍ പൂര്‍ത്തിയായെന്ന് ആരാധകര്‍ പറയുന്നു. ബിഗ് ബോസില്‍ നിന്നും താനൊരുപാട് പാഠങ്ങള്‍ പഠിച്ചുവെന്നും താരം പറയുന്നു. പ്രമുഖ ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. താനല്ല ശ്രീശാന്തായിരുന്നു ഈ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവേണ്ടിയിരുന്നത്. ഇങ്ങനെയാണ് പോക്കെങ്കില്‍ അധികം വൈകാതെ തന്നെ അത് സംഭവിക്കും. അടുത്ത തവണ പുറത്തേക്ക് പോവുന്നതെന്ന് അദ്ദേഹമായിരിക്കുമെന്നും സബ പറയുന്നു.
ശ്രീശാന്തിന്റെ പല പ്രവര്‍ത്തികളും അതിരുവിട്ടതാണെന്ന് നേരത്തെ പലരും പറഞ്ഞിരുന്നു. അവതാരകനായ സല്‍മാന്‍ ഖാനും താരത്തെ പരസ്യമായി ശാസിച്ചിരുന്നു. മത്സരത്തില്‍ തുടരുന്നതിനായി ഏത് തരംതാണ കളിയും അദ്ദേഹം പുറത്തെടുക്കും. നാണംകെട്ടവനും വൃത്തികെട്ടവനും ആണ് ശ്രീശാന്ത് എന്ന് സബ പറയുന്നു.