Sorry, you need to enable JavaScript to visit this website.

ടാറ്റ ശരിക്കും ഞെട്ടിച്ചു, കണ്‍മുന്നിലിതാ ഹാരിയര്‍- Video

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്ന ലോകോത്തര കാര്‍ നിര്‍മ്മാണ കമ്പനിയെ ടാറ്റ വാങ്ങുമ്പോള്‍ അവര്‍ക്ക് മികച്ച കാറുകളുടെ സല്‍പ്പേര് മാത്രമാണ് ഉണ്ടായിരുന്നത്. നഷ്ടത്തില്‍ കൂപ്പുകുത്തി ഏറ്റെടുക്കാന്‍ പോലും അധികമാരും മുന്നോട്ടു വന്നിരുന്നില്ല.  ടാറ്റയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ സംതൃപ്തി നല്‍കാത്ത ഒരു പറ്റം കാറുകള്‍ ഇറക്കി ഇന്ത്യന്‍ വിപണിയില്‍ മരവിച്ചു നില്‍ക്കുകയുമായിരുന്നു. എന്നാല്‍ ഇടപാട് ശരിക്കും ടാറ്റയുടെ തലവരയാണ് മാറ്റി വരത്. പിന്നീട് ടാറ്റയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം പൊന്നാക്കി. ടിയാഗോ, നെക്‌സോണ്‍, ടിഗോര്‍, ഹെക്‌സ.. എല്ലാം അതതു സെഗ്മെന്റില്‍ നല്ല സ്വീകാര്യത നേടി മുന്നേറുന്നു. 

ഇന്നിതാ ടാറ്റ പുതിയ പ്രീമിയം എസ്.യു.വി ഹാരിയര്‍ പൂര്‍ണ രൂപത്തില്‍ ആദ്യമായി നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തെത്തിച്ചിരിക്കുന്നു. കാര്‍ പ്രേമികളെ ശരിക്കും ഞെട്ടിച്ചാണ് ഹാരിയറിന്റെ രംഗപ്രവേശം. ടാറ്റയുടെ ശരീരഭാഷയില്‍ വലിയൊരു മാറ്റമാണ് ഹാരിയറിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. ലാന്‍ഡ് റോവറിന്റെ സാങ്കേതിക സഹായവും അടിത്തറയും സ്വീകരിച്ചത് തെളിഞ്ഞു കാണാനുണ്ട്. ഇത് ലാന്‍ഡ് റോവര്‍ ആണോ എന്ന് സംശയിച്ചു പോകും ഒറ്റ നോട്ടത്തില്‍. ഇതാണ് പുതിയ ടാറ്റ. ഫെബ്രുവരിയല്‍ ദല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സപ്റ്റ് മോഡലില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലാത്ത ഹാരിയര്‍ ആണ് ചൊവ്വാഴ്ച കമ്പനി അവതരിപ്പിച്ചത്. ചിത്രങ്ങളും വീഡിയോകളും പുറത്തു വിട്ട് ബുക്കിങും ആരംഭിച്ചിട്ടുണ്ട്. 2019 ആദ്യത്തോടെ നിരത്തിലിറങ്ങുമെന്നാണ് കമ്പനി പറയുന്നത്.

ki7c8o24

ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ചെടുത്ത ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് (ഒമേഗ) ആര്‍കിചെക്ടറാണ് ഹാരിയറിന്റെ അടിത്തറ. ഒമേഗയുടെ അടിസ്ഥാന്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ഡി8 പ്ലാറ്റ്‌ഫോമാണ്. ജാഗ്വാറിന്റെ ഇപേയ്‌സ്, ലാന്‍ഡ് റോവറിന്റെ ഡിസ്‌ക്കവറി സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്ക് എന്നിവയുടെ അടിത്തറയും ഇതു തന്നെ. എതിരാളികളെ ഞെട്ടിക്കാന്‍ ഇതു തന്നെ ധാരാളം. രൂപഭംഗിയില്‍ ലാന്‍ഡ് റോവറിന്റെ ഭാവങ്ങള്‍ പ്രത്യക്ഷമായി തന്നെ ഒളിഞ്ഞിരിപ്പുണ്ട്. ജീപ് കോംപസ്, ഹുണ്ടെയ് ടുസോണ്‍ എന്നിവയോടാണ് മുട്ടാനുള്ളത്. ടാറ്റ പുതുതായി അവതരിപ്പിച്ച ഇംപാക്ട് ഡിസൈന്‍ 2.0 പ്രകാരം രൂപകല്‍പ്പന ചെയ്ത ആദ്യ വാഹനമാണ് ഹാരിയര്‍. വില 15-20 ലക്ഷം രൂപ റേഞ്ചിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫിയറ്റിന്റെ രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഹാരിയറില്‍. 140 ബിഎപി കരുത്തുണ്ട്. ജീപ് കോംപസിലും ഇതു തന്നെയാണ് എഞ്ചിന്‍. 6 സ്പീഡ് മാനുവര്‍ ട്രാന്‍സ്്മിഷനും 9 സ്പീഡ് ഓട്ടമാറ്റാറ്റിക് ട്രാന്‍സ്മിഷനും ഉണ്ട്. ഇതെ എഞ്ചിനിന്റെ കരുത്തു കൂടിയ പതിപ്പും പിന്നീടെത്തും. 

Latest News