ന്യൂദൽഹി- രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന ഭീഷണിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രാഹുലിനെതിരെ ഇന്ന് കോടതിയെ സമീപിക്കുമെന്നും ചൗഹാൻ പറഞ്ഞു. തന്നെയും കുടുംബത്തെയും വ്യാപം ഉൾപ്പെടെയുള്ള അഴിമതി സംഭവങ്ങളിലേക്ക് രാഹുൽ അനാവശ്യമായി വലിച്ചിഴക്കുന്നു എന്നാരോപിച്ചാണ് ചൗഹാൻ കോടതിയെ സമീപക്കുന്നത്. വ്യാപം, പാനമ അഴിമതികളിൽ തന്റെ പേര് രാഹുൽ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ഇതിനെതിരെ കോടതിയിൽ ക്രിമിനൽ കേസ് നൽകുമെന്നും ചൗഹാൻ പറഞ്ഞു. നിയമത്തിന്റെ വഴിയിൽ പോകുമെന്നും ചൗഹാൻ പറഞ്ഞു. ബി.ജെ.പി പ്രവർത്തകരുടെ ആത്മവീര്യം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.