കൊളംബോ- രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന ശ്രീലങ്കയില്‍ പെട്രോളിയം മന്ത്രിയും ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ അര്‍ജുന രണതുംഗ അറസ്റ്റില്‍.
പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികള്‍ക്കുനേരെ രണതുംഗയുടെ അംഗരക്ഷകന്‍ നിറയൊഴിച്ച കേസിലാണ് അറസ്റ്റ്. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പ്രധാനമന്ത്രിയെ മാറ്റിയ രാഷ്ട്രീയ അട്ടിമറിക്കുശേഷം ശ്രീലങ്കയില്‍ ആദ്യ അറസ്റ്റാണിത്.
സിരിസേനയെ അനുകൂലിക്കുന്ന ജനക്കൂട്ടം റനില്‍ വിക്രമസിംഗെ പക്ഷക്കാരനായ മന്ത്രിയെ വളഞ്ഞപ്പോഴാണ് അംഗരക്ഷകന്‍ വെടിയുതിര്‍ത്തത്.
പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ മഹിന്ദ രജപക്‌സെ ഇന്ന് സെക്രട്ടറിയേറ്റിലെത്തി ചുമതലയേറ്റു.
റനില്‍ വിക്രമസിംഗെ തന്നെയാണു പ്രധാനമന്ത്രിയെന്നു പാര്‍ലമെന്റ് സ്പീക്കര്‍ കരു ജയസൂര്യ നിലപാടെടുത്തിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്തിരിക്കയാണ്.