Sorry, you need to enable JavaScript to visit this website.

സ്വർണ വിലയിൽ വൻ വർധന; ഇനിയും കൂടാൻ സാധ്യത

ഒരു മാസത്തിനിടെ സ്വർണ വിലയിൽ വൻ വർധന. പവൻമേൽ ഏതാണ്ട്  ആയിരം രൂപയുടെ വർധനയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായത്. ഉത്സവകാല ആവശ്യക്കാരുടെ എണ്ണത്തിലെ വർധനയും ഓഹരി വിപണിയുടെ മോശം പ്രകടനവുമാണ് സ്വർണ വില ഇയരാൻ കാരണം. അതേ സമയം മുൻ വർഷത്തെ അപേക്ഷിച്ച് രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞിരിക്കുകയാണ്. 
കഴിഞ്ഞ വാരം ആഭരണ വില പവന് 23,600 ൽ തുടങ്ങി 23,760 രൂപയിലാണ് അവസാനിച്ചത്. ഈ മാസം ആദ്യം പവന് 22,760 രൂപയായിരുന്നു വില.  ദീപാവലിയോടെ വില 24,160 ലേക്ക് ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. 
ന്യൂയോർക്കിൽ ട്രോയ് ഒൺസിന് സ്വർണം 1230 ഡോളറിൽ നിന്ന് 1243 വരെ മുന്നേറിയ ശേഷം 1232 ഡോളറിലാണ്.  കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1273 ഡോളറായിരുന്നു വില. 
ഇന്ത്യയിൽ സ്വർണ വില കൂടാൻ പ്രധാന കാരണം ഡോളറുമായുള്ള രൂപയുടെ വിനിമയത്തിലെ വ്യത്യാസമാണ്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഡോളറിന് 65 രൂപയായായിരുന്നുവെങ്കിൽ ഈ വർഷം 73.38 രൂപയാണ്. ഇറക്കുമതി ചെയ്യന്ന സ്വർണത്തിന് കൂടുതർ വില നൽകേണ്ടിവരുന്നത് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ഇതൊക്കെയാണെങ്കിലും 1,30,000 കോടി രൂപക്കുള്ള സ്വർണമാണ് ഇന്ത്യ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറു മാസത്തിൽ ഇറക്കുമതി ചെയ്തത്. സ്വർണ ഇറക്കുമതിയിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 


 

Latest News