ശരീരം മുഴുവന്‍ ബാത്ത് ജെല്ലിന്റെ പതയുമായി ബാത്ത് ടബ്ബില്‍ ചിരിയോടെ ഇരിക്കുന്ന ടൊവിനോയും മകളും. കാഴ്ചക്കാരുടെ കണ്ണുകളില്‍ കൗതുകവും വാത്സല്യവും നിറയ്ക്കുന്ന ഫോട്ടോ ടൊവിനോ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ടൊവിനോ തോമസ് ഇസ്സയുടെ ബെസ്റ്റ് ഫ്രണ്ടായപ്പോള്‍' എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്യപ്പെട്ട ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഒന്നര ലക്ഷത്തില്‍ ഏറെപ്പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ഡോട്ടര്‍ലവ്, ഫോം ബാത്ത്, ഡാഡ് ലൈഫ്, ക്രേസിനസ്സ് ഓവര്‍ ലോഡ്, ക്രേസിനസ് ഈസ് ഹാപ്പിനെസ്സ് തുടങ്ങിയ ഹാഷ് ടാഗോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന ചിത്രമാണ് ടൊവിനോയുടേതായി അടുത്തു പുറത്തിറങ്ങാനുള്ള ചിത്രം. 'ഒഴിമുറി'ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്ത 'ഒരു കുപ്രസിദ്ധ പയ്യന്‍' നവംബര്‍ 9 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു.
ഉര്‍വ്വശിയ്‌ക്കൊപ്പം അഭിനയിക്കുന്ന 'എന്റെ ഉമ്മാന്റെ പേര്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ടൊവിനോ ഇപ്പോള്‍. ടൊവിനോയുടെ ഉമ്മയായാണ് ഉര്‍വ്വശി ചിത്രത്തിലെത്തുന്നത്. ഹമീദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുതുമുഖ സംവിധായകനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുകയാണ്. ജോസ് സെബാസ്റ്റ്യനും ശരത് ആര്‍.നാഥും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.