Sorry, you need to enable JavaScript to visit this website.

വേദന സംഹാരികള്‍ ആയുസ് കുറക്കും 

ചെറിയ വേദനകള്‍ പോലും സഹിക്കാന്‍ കഴിയാത്തവരില്‍ വേദന സംഹാരികളുടെ ഉപയോഗം കൂടുതലാണ്. പുരുഷ•ാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
അനാവശ്യമായ തരത്തിലുള്ള വേദനസംഹാരികളുടെ ഉപയോഗം ആരോഗ്യം നശിപ്പിച്ച് രോഗികളാക്കുമെന്നാണ് പഠങ്ങള്‍ പറയുന്നത്.
അസെറ്റാമിനോഫിന്‍ എന്ന വേദനസംഹാരി ഏറ്റവും അപകടകാരിയാണെന്നാണ് സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാല വ്യക്തമാക്കുന്നത്.
അസെറ്റാമിനോഫിന്‍ കരളിന്റെ ആരോഗ്യത്തെയാ!ണ് ഗുരുതരമായി ബാധിക്കുന്നത്. ഈ മരുന്ന് ശരീരത്തില്‍ എത്തിയാലുടന്‍ രാസപ്രവര്‍ത്തനം ഉണ്ടാകുകയും കരളിന് അതീവദോഷകരമായി തീരുകയും ചെയ്യും.
അസെറ്റാമിനോഫിന്‍ ശരീരത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനം വിഷാംശമുണ്ടാക്കി ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കും. ഇതോടെ കരളിന്റെ പ്രവര്‍ത്തനത്തില്‍ താളപ്പിഴവ് ഉണ്ടാകുകയും മരണത്തിന് കാരണമാകുകയും ചെയ്യും.

Latest News