നവാഗതനായ അരുണ്‍ ജോര്‍ജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രം ലഡൂവിന്റെ റിലീസ് തിയതി പുറത്തുവിട്ടു. നവംബര്‍ പതിനാറിന് ചിത്രം തീയേറ്ററുകളിലെത്തും. റൊമാന്റിക് കോമഡി ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ബാലു വര്‍ഗീസ്, ശബരീഷ് എന്നിവര്‍ അവതരിപ്പിക്കുന്ന മൂന്നു കൂട്ടുകാരുടെ കഥയാണ് അവതരിപ്പിക്കുന്നത്.
ദിലീഷ് പോത്തന്‍, സാജു നവോദയ, മനോജ് ഗിന്നസ്, ഇന്ദ്രന്‍സ്, നിഷ സാരംഗ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. ഗൗതം ശങ്കര്‍ ദൃശ്യങ്ങള്‍ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകര്‍ന്നത് രാജേഷ് മുരുഗേഷനും എഡിറ്റ് ചെയ്തിരിക്കുന്നത് ലാല്‍ കൃഷ്ണനും ആണ്.
ചിത്രം രചിച്ചിരിക്കുന്നത് സാഗര്‍ സത്യന്‍ ആണ്. എസ് വിനോദ് കുമാര്‍, സുകുമാരന്‍ തെക്കേപ്പാട്ടു എന്നിവര്‍ നേതൃത്വം നല്‍കുന്ന മിനി സ്റ്റുഡിയോ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം കാല, ധനുഷ് ചിത്രം വട ചെന്നൈ എന്നിവ കേരളത്തില്‍ വിതരണം ചെയ്ത ഇവരാണ് സൂപ്പര്‍ ഹിറ്റായ ടോവിനോ തോമസ് ചിത്രമായ മറഡോണ നിര്‍മ്മിച്ചത്.