ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍. എന്നാല്‍ അതിന് പിന്നാലെ തന്നെ ദിലീപ് നായകനായെത്തുന്ന മറ്റൊരു ചിത്രം കൂടി ജി പ്രജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം ജി പ്രജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
തോട്ടുപുറം ഫിലിംസിന്റെ ബാനറില്‍ എബി തോട്ടുപുറം നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയും ടി എന്‍ സുരാജും ചേര്‍ന്നാണ്. നിര്‍മ്മാണ നിര്‍വ്വഹണം നോബിള്‍ ജേക്കബ്.
കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ തന്നെയാണ് ഈ ചിത്രത്തിന്റെ വാര്‍ത്തകളും പുറത്തുവരുന്നത്. ഔദ്യോഗികമായി ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.