Sorry, you need to enable JavaScript to visit this website.

ബാബ്‌രി മസ്ജിദ് കേസ് സുപ്രീം കോടതി പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും

ന്യൂദല്‍ഹി- ബാബ്‌രി മസ്ജിദ് കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച്  ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്. അന്തിമവാദം കേള്‍ക്കുന്ന തീയതി ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന.
ഇന്നുമുതല്‍ അന്തിമവാദം കേള്‍ക്കാമെന്ന് പഴയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര വിരമിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്നിവരുള്‍പ്പെട്ടതാണ് പുതിയ ബെഞ്ച്.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ഒഴിവാക്കിയാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.
രണ്ടേക്കര്‍ 77 സെന്റ് തര്‍ക്കഭൂമി, സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ല വിരാജ്മനിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരാ അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുളളത്.
രാഷ്ട്രീയനേട്ടത്തിനായി കേസ് ഉപയോഗിക്കുമെന്നതിനാല്‍ തെരഞ്ഞെടുപ്പിനുശേഷം വാദം കേട്ടാല്‍ മതിയെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, വേഗം തീര്‍പ്പുകല്‍പ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും പഴയബെഞ്ചിനു മുന്നില്‍ ആവശ്യപ്പെട്ടത്.  

 

Latest News