ജനിച്ച ദിവസം മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ താരപുത്രനാണ് തൈമൂര്‍ അലി ഖാന്‍ പട്ടൗഡി. സെയിഫ് അലി ഖാന്‍, കരീന കപൂര്‍ താരദമ്പതികളുടെ പുത്രനായ തൈമൂറിന് ആ പേരിട്ടതിന്റെ പേരിലായിരുന്നു വിവാദങ്ങളത്രയും. തങ്ങള്‍ പേര് മാറ്റില്ലെന്ന് മാതാപിതാക്കള്‍ ഉറച്ച് നിന്നതോടെ വിവാദങ്ങളും വിമര്‍ശനങ്ങളും അവസാനിച്ചിരുന്നു. എന്നാല്‍ തൈമൂറിനെ എല്ലാവരും വലിയൊരു സെലിബ്രിറ്റിയായിട്ടായിരുന്നു കണ്ടിരുന്നത്. തൈമൂറിന്റെ ആയയെ കുറിച്ചും അടുത്തിടെ വാര്‍ത്ത വന്നിരുന്നു. തൈമൂറിനെ പോലെ തന്നെ കുഞ്ഞിന്റെ ആയയ്ക്കും ധാരാളം ആരാധകരാണുള്ളത്. സാവിത്രി എന്ന് പേരുള്ള ആയയ്ക്ക് മാസം 1.5 ലക്ഷം രൂപയാണ് ശമ്പളമായി കിട്ടുന്നത്. അധിക സമയത്തെ ജോലി കൂടി കണക്കിലെടുത്താല്‍ 1.75 ലക്ഷം വരെ ലഭിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. തൈമൂറിനെ പുറത്ത് കൊണ്ട് പോവാന്‍ പ്രത്യേക കാറുകളും മറ്റുമായി ആയയും സെലിബ്രിറ്റിയായിരുന്നു. യാത്രകളിലോ പൊതുപരിപാടികളിലോ തൈമൂറിന്റെ പുറത്ത് കണ്ടാല്‍ ക്യാമറക്കണ്ണുകളുടെ പരക്കം പാച്ചിലാണ്. എന്നാല്‍ ഇനി അതിന് അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സെയിഫും കരീനയും. തൈമൂറിന്റെ ഫോട്ടോ ഇനി എടുക്കരുതെന്നാണ് പാപ്പരാസികളോട് മാതാപിതക്കള്‍ അഭ്യര്‍ത്ഥിക്കുന്നത്. ഒരു അഭിമുഖത്തില്‍ ഇക്കാര്യം താരം വ്യക്തമാക്കിയിരുന്നു. എല്ലാ ദിവസവും തൈമൂറിന്റെ ഫോട്ടോയും വാര്‍ത്തയും വരുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ് കരീന പറയുന്നത്. എന്താണ് അവന്‍ ചെയ്യുന്നത്, എന്ത് വസ്ത്രമാണ് ധരിക്കുന്നത്. എന്താണ് ഹെയര്‍ സ്‌റ്റൈല്‍ എന്നിങ്ങനെ ഫോട്ടോ എടുത്ത് ഇതെല്ലാം ചര്‍ച്ച ചെയ്യുന്നത് എന്തിനാണെന്നും കരീന ചോദിക്കുന്നു.