Sorry, you need to enable JavaScript to visit this website.

മദ്യപിക്കാറില്ല, ലെസ്ബിയനുമല്ല-തനുശ്രീദത്ത 

നടിമാരുടെ മീടു വെളിപ്പെടുത്തല്‍ ഇന്ത്യന്‍ സിനിമ ലോകത്ത് വന്‍ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി ബോളിവുഡ് ഒന്നങ്കം രംഗത്തെത്തിയിരുന്നു. കൂടാതെ അതിക്രമത്തില്‍ അതിജീവിച്ചവര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തനുശ്രീയെ വിമര്‍ശിച്ച് ബോളിവുഡ് നടി രാഖീ സാവന്ത് രംഗത്തെത്തിയിരുന്നു. രാഖി തനുശ്രീ ദത്തയ്‌ക്കെതിരെ ലൈംഗികാരോപണം വരെ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ രാഖിയ്ക്ക് മറുപടിയുമായി തനുശ്രീ രംഗത്തെത്തി.  
രാഖി ഉന്നയിച്ച ആരോപണങ്ങള്‍ എതിര്‍ത്തുകൊണ്ടായിരുന്നു തനുശ്രീ രംഗത്തെത്തിയത്. രാഖി പറയുന്നത് പച്ചകള്ളമാണ്. പൊള്ളയായ ആരോപണങ്ങളും മുതല കണ്ണീരും കൊണ്ട് ആരും ഓസ്‌കാര്‍ പുരസ്‌കാരമെന്നും നേടിയിട്ടില്ല. താന്‍ ഒരിക്കലും മോശമായ ഒരു രീതിയിലും പെരുമാറിയിട്ടില്ലെന്നും തനുശ്രീ വ്യക്തമാക്കി. തനുശ്രീ ലെസ്ബിയനാണെന്നും മാദ്യവും മയക്കു മരുന്നും ഉപയോഗിക്കുമെന്നും രാഖി ആരോപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം നടി എതിര്‍ത്തിട്ടുണ്ട്. താന്‍ ലെസ്ബിയന്‍ അല്ലെന്നും മദ്യവും മയക്കുമരുന്നും  ഉപയോഗിക്കാറില്ലെന്നും നടി വ്യക്തമാക്കി. രാഖിയുടെ ആരോപണത്തെ തുടര്‍ന്ന് 10 കോടി രൂപയ്ക്ക് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നാന പടേക്കറിനെതിരെയുളള തനുശ്രീയുടെ മീടൂ ആരോപണത്തിനു ശേഷമാണ് തനുശ്രിയ്‌ക്കെതിരെ ലൈംഗികാരോപണവുമായി രാഖി രംഗത്തെത്തിയത്. തനുശ്രീ സ്വവര്‍ഗ്ഗ അനുരാഗിയാണെന്നും തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും രാഖി തുറന്നടിച്ചു. താനുമായുളള സൗഹൃദം മുതലെടുത്തു തനുശ്രീ തന്നെ പലപ്രാവശ്യം ബലാത്സംഗം ചെയ്തുവെന്നും രാഖി പറഞ്ഞിരുന്നു. ഒരു ആണ്‍കുട്ടിയെ പോലെയാണ് തനുശ്രീ വീട്ടിനുളളില്‍ പെരുമാറിയിരുന്നതെന്നും രാഖി പറഞ്ഞു. 

Latest News