ടൊവിനോ തോമസ്, നിമിഷ സജന്‍, അനു സിത്താര എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒരു കുപ്രസിദ്ധ പയ്യനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ശ്രീകുമാരന്‍ തമ്പിയുടെ വരികളും ഔസേപ്പച്ചന്റെ സംഗീതവുമാണ്. ആദര്‍ഷ് എബ്രഹാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ടൊവിനോയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ചിത്രം നവംബര്‍ 9ന് തിയേറ്ററുകളിലെത്തും. കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കി ചിത്രം സംവിധാനം ചെയ്യുന്നത് മധുപാലാണ്. ജലജ എന്ന കഥാപാത്രത്തെ അനുവും, ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെ നിമിഷയും അവതരിപ്പിക്കുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജീവന്‍ ജോബ് തോമസാണ്. ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.