Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ടിവി പരിപാടികള്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതി നിരോധിച്ചു

ഇസ്ലാമാബാദ്- പാക്കിസ്ഥാനിലെ ചാനലുകളില്‍ ഇന്ത്യന്‍ ടിവി പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് പാക് സുപ്രീം കോടതി നിരോധിച്ചു. പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ഇന്ത്യന്‍ ടിവി പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ വിലക്ക് ലാഹോര്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. പാക്കിസ്ഥാനിലേക്കുള്ള നീരൊഴുക്ക് ഇന്ത്യ കുറച്ചുവരികയും നമ്മുടെ അണക്കെട്ടുകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുമ്പോള്‍ അവരുടെ ചാനല്‍ പരിപാടികള്‍ എന്തുകൊണ്ട് നമുക്ക് വിലക്കിക്കൂടാ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇന്ത്യന്‍ ടിവി പരിപാടികള്‍ പാക്കിസ്ഥാനിലെ സ്വകാര്യ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്നതിന് എതിര്‍പ്പില്ലെന്ന് നേരത്തെ ഹൈക്കോടതിയില്‍ പാക് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
 

Latest News