ബംഗളൂരു- നടന്‍ അര്‍ജുന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് നടി ശ്രുതി ഹരിഹരന്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടനെതിരെ ബംഗളൂരു കബണ്‍ പാര്‍ക്ക് പോലീസ് കേസെടുത്തു. രണ്ടു വര്‍ഷത്തിനിടെ മൂന്ന് തവണ ശല്യം ചെയ്തുവെന്നാണ് ശ്രുതി നല്‍കിയ അഞ്ച് പേജ് പരാതിയില്‍ പറയുന്നത്. 2015 ല്‍ വിസ്മയ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് ആദ്യ അനുഭവം. റിഹേഴ്‌സല്‍ സമയത്ത് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു. പുതുമുഖമായതിനാലാണ് അന്ന് പരാതിപ്പെടാതിരുന്നത്. 2015 ഡിസംബറില്‍ ദേവനഹള്ളിയിലെ ലൊക്കേഷനില്‍ വെച്ച് മുറിയില്‍ ആരുമില്ലെന്ന് പറഞ്ഞ് തന്നെ ക്ഷണിച്ചുവെന്നും 2016 ജൂലൈ 18ന് യുബി സിറ്റിയില്‍ വെച്ച് തന്നെ പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചുവെന്നും ശ്രുതി പരാതിയില്‍ വിശദീകരിച്ചു.
മി ടൂ കാമ്പയിന്റെ ഭാഗമായി വെളിപ്പെടുത്തല്‍ നടത്തിയ നടിക്ക് പിന്തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.