പുതുമുഖ സംവിധായകര്‍ക്കും പുതുമുഖ താരങ്ങള്‍ക്കും മമ്മൂട്ടിയെന്ന മെഗാസ്റ്റാര്‍ നല്‍കുന്ന പിന്തുണ എല്ലാവര്‍ക്കും അറിയാവുന്നതാണ്. സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്നപ്പോള്‍ തന്നെ ചെറിയ താരങ്ങളെ കൂടി കൈപിടിച്ചുയര്‍ത്താന്‍ മമ്മൂട്ടി മടിക്കാറില്ല. അതിനുദാഹരണമാണ് രാജീവ് മേനോന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ 'കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍'.
ചിത്രത്തിന്റെ സെറ്റില്‍ വെച്ച് മമ്മൂട്ടിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഒഴിവായത് ഒരു കാസ്റ്റിംഗ് തന്നെ ആയിരുന്നു. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത്ത്,അബ്ബാസ് എന്നീ മള്‍ട്ടിസ്റ്റാര്‍ അണിനിരന്ന ചിത്രമായിരുന്നു 'കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ '.
ഐശ്വര്യ റായ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ചിത്രത്തിലേക്ക് കരാര്‍ ചെയ്യപ്പെടുന്നത്. പക്ഷേ, നായകന്‍ അജിത്ത് ആണെന്നറിഞ്ഞപ്പോള്‍ ഐശ്വര്യ റായ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. അന്ന് തമിഴ് സിനിമയില്‍ അജിത്തിന്റെ സ്ഥാനം കുറച്ച് പിറകിലായിരുന്നു. അജിത്തിന്റെ നായികയാകാന്‍ കഴിയില്ലെന്ന് ഐശ്വര്യ തീര്‍പ്പ് പറഞ്ഞതോടെ അജിത്തിനെ ഒഴിവാക്കാം എന്നായിരുന്നു സംവിധായകനും നിര്‍മാതാവും തീരുമാനിച്ചത്. അജിത്തിനെ ഒഴിവാക്കുന്ന വിവരമറിഞ്ഞ മമ്മുട്ടി സംവിധായകനോടും നിര്‍മ്മതാവിനോടും വിയോജിച്ചു. ഒരു അഭിമുഖത്തില്‍ അജിത്ത് തന്നെയാണ് പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്.