Sorry, you need to enable JavaScript to visit this website.

മകളുടെ പിറന്നാള്‍ ചിത്രങ്ങളുമായി അസിന്‍ 

മലയാളത്തില്‍ തുടങ്ങി ബോളിവുഡില്‍ വരെ പ്രതിഭ തെളിയിച്ച നടിയാണ് അസിന്‍ തോട്ടുങ്കല്‍. രണ്ടു വര്‍ഷം മുന്‍പ് ബിസിനസ്മാനായ രാഹുല്‍ ശര്‍മയെ വിവാഹം കഴിച്ചു സിനിമാ വേദിയില്‍ നിന്നും അസിന്‍ മാറി നില്‍ക്കുകയാണ്. ഒരു വര്‍ഷം മുമ്പാണ് അസിന് മകള്‍ പിറന്നത്. കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം.
ഒരു വര്‍ഷം മുമ്പാണ് തിളക്കമുളള കണ്ണുകളുളള, സുന്ദരിയായ ഞങ്ങളുടെ മാലാഖയെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തത്. അവള്‍ക്ക് ഒരു വയസ് ആയി. കാലം എങ്ങോട്ടാണ് പായുന്നത്? നീ എന്തിനാ ഇത്ര വേഗം വളരുന്നത്. ജ•ദിനാശംസകള്‍ എറിന്', അസിനും ഭര്‍ത്താവ് രാഹുല്‍ശര്‍മ്മയും സ്‌നേഹപൂര്‍വ്വം ട്വിറ്ററില്‍ കുറിച്ചു. ഒരു വര്‍ഷത്തിന് ശേഷം പിറന്നാള്‍ ദിനത്തില്‍ മകളുടെ ചിത്രം പങ്കുവെച്ച് അസിന്‍.
മലയാളത്തില്‍ തുടങ്ങി ബോളിവുഡില്‍ വരെ പ്രതിഭ തെളിയിച്ച നടിയാണ് അസിന്‍ തോട്ടുങ്കല്‍. 
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25നാണ് അസിനു കുഞ്ഞു പിറന്നത്. ഇതുവരെയും മകളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുത്തിയിരുന്നില്ല അസിന്‍. മകള്‍ പിറന്ന കാര്യവും മനോഹരമായൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അസിന്‍ ലോകത്തെ അറിയിച്ചത്. ശേഷം നടന്‍ അക്ഷയ് കുമാറും അസിനു മകള്‍ പിറന്ന വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. അസിന്റെ മകളെ കൈകളിലെടുത്തു കൊണ്ടുള്ള ചിത്രമാണ് അന്ന് അക്ഷയ് പോസ്റ്റു ചെയ്തത്. 2016 ജനുവരിയിലാണ് രാഹുല്‍ ശര്‍മയും അസിനും വിവാഹിതരായത്.

Latest News