Sorry, you need to enable JavaScript to visit this website.

യുപിയില്‍ ക്ഷീരകര്‍ഷകനെ തോക്കിന്‍മുനയില്‍ നിര്‍ത്തി 18 എരുമകളെ തട്ടിക്കൊണ്ടുപോയി

മുസഫര്‍നഗര്‍- ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ രത്തന്‍പുരിയിലെ ഒരു പശുവളര്‍ത്തു കേന്ദ്രത്തിലെത്തിയ ആയുധധാരികളായ 25 പേരടങ്ങുന്ന സംഘം ഉടമയായ ക്ഷീരകര്‍ഷകനേയും മകനേയും തോക്കിന്‍മുനയില്‍ നിര്‍ത്തി 18 എരുമകളെ തട്ടിക്കൊണ്ടു പോയി. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വളര്‍ത്തു മൃഗങ്ങളെ രണ്ടു ട്രക്കുകളിലായാണ് സംഘം കടത്തിയത്. ഉടമ നരേഷ് കുമാറിനേയും മകന്‍ മോഹിതിനേയും തോക്കു ചൂണ്ടി ബന്ധികളാക്കിയായിരുന്നു ആക്രമണം. ഇവരുടെ പക്കല്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും ഒരു ബൈക്കും സംഘം തട്ടിയെടുത്തു. 

സംഭവത്തെ തുടര്‍ന്ന് ഗ്രാമീണര്‍ പോലീസ സ്റ്റേഷന്‍ പരിസരത്ത് റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥനെത്തി വിശദീകരണം നല്‍കിയതിനു ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്. തിരിച്ചയറിയാത്ത പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
 

Latest News