അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നതിനെക്കുറിച്ച് നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. നിരവധി സംവിധായകര്‍ ജയലളിതയുടെ ജീവിതം സിനിമയാക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോളിതാ ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ എ.ആര്‍ മുരുകദോസ്. ദ അയണ്‍ ലേഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശിനിയാണ്.
വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തില്‍ ജയലളിതയാവുന്നത്. ജയലളിതയ്ക്കുള്ള ആദരവായിരിക്കും തങ്ങളുടെ സിനിമ എന്നാണ് പ്രിയദര്‍ശിനി പറയുന്നത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിലും ചിത്രം എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ഉദ്ദേശം. നേരത്തെ മലയാളി താരം നിത്യാമേനോനാവും ജയയാവുക എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.