തമിഴ് സിനിമയില്‍ നടന്‍ അര്‍ജുനും ഗാനരചയിതാവ് വൈരമുത്തുവിനും പിന്നാലെ സംവിധായകന്‍ സൂസി ഗണേശനും മീടു വിവാദത്തില്‍. മലയാളി നടി അമലപോളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സൂസി ഗണേശനെതിരെ ആരോപണമുന്നയിച്ച ലീന മണിമേഖലയുടെ പരാതിയെ പിന്തുണച്ചാണ് അമല വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ മോശമായി പെരുമാറിയെന്നാണ് പരാതി. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ സൂസി ഗണേഷന്‍ ശ്രമിച്ചെന്ന് താരം വ്യക്തമാക്കി. തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അമല വ്യക്തമാക്കി. സെറ്റില്‍ ഓരോ ദിവസവും പോയിരുന്നത് ഭയത്തോടെയാണെന്നും അമല പറഞ്ഞു.
നേരത്തെ ലീനയുടെ പരാതി വ്യജമാണെന്ന് പറഞ്ഞ് സൂസി ഗണേഷന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അമലയും ആരോപണവുമായി എത്തിയതോടെ സംവിധായകന്‍ കുരുങ്ങിയിരിക്കുകയാണ്.