വീട്ടില്‍ സിംഹക്കുട്ടിയെ വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

പാരീസ്- ഫ്രഞ്ച് തലസ്ഥാനത്ത് വീട്ടില്‍ സിംഹക്കുട്ടിയെ വളര്‍ത്തിയ യുവാവ് അറസ്റ്റിലായി. സിംഹക്കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുന്നിതിനിടെയാണ് 30 കാരന്‍ പിടിയിലായത്.
വീടിനുള്ളില്‍ കിടക്കയിലാണ് പോലീസ് സിംഹക്കുട്ടിയെ കണ്ടെത്തിയത്. പൂര്‍ണ ആരോഗ്യവാനായ സിംഹക്കുട്ടിയെ വന്യമൃഗ സംരക്ഷണ വിഭാഗത്തിനു കൈമാറി. നേരത്തെ മോഷണക്കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ യുവാവാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പേരു വെളിപ്പെടുത്തിയിട്ടില്ല.
സിംഹത്തെ വളര്‍ത്തിയതിന് പിടിയിലായ സംഭവം പാരീസില്‍ പുതിയതല്ല. 2017 ല്‍ വീടിനുള്ളില്‍ വളര്‍ത്തിയ സിംഹക്കുട്ടിയോടൊപ്പം സെല്‍ഫിയെടുത്ത് പ്രചരിപ്പിച്ച ഒരാള്‍ അറസ്റ്റിലായിരുന്നു.

 

Latest News