വിപണിയില്‍ ഓറഞ്ച് എത്തിത്തുടങ്ങി. കഴിക്കും മുന്‍പ് ഗുണം കൂടി അറിയാം. വിറ്റാമിന്‍ സി യുടെ കലവറയായതിനാല്‍ രോഗപ്രതിരോധശേഷി സമ്പാദിക്കാം. സോഡിയം, മഗ്‌നീഷ്യം, കോപ്പര്‍, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ്, ജീവകം എ, ബി, സി എന്നിവയുടെ കലവറയാണ് ഓറഞ്ച്. ചര്‍മ്മത്തിന് യൗവനവും സൗന്ദര്യവും നല്‍കുന്നു. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സി യും ആണിതിന് സഹായിക്കുന്നത്.
ഓറഞ്ചിലെ കാത്സ്യവും വിറ്റമിന്‍ സി യും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും.
ഓറഞ്ച് ജ്യൂസ് ശീലമാക്കിയാല്‍ ദന്തക്ഷയത്തെ ചെറുക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ് , കഫക്കെട്ട് എന്നിവയ്ക്ക് ശമനം നല്‍കും.
ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ , പൊട്ടാസ്യം എന്നിവ കാഴ്ചശക്തി മെച്ചപ്പെടുത്തും. നാരുകളുടെ കലവറയായതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. അള്‍സറിനെ ശമിപ്പിക്കും. ഒരു ഇടത്തരം ഓറഞ്ചില്‍ 80 കലോറി ഊര്‍ജം, 250 മില്ലിഗ്രാം പൊട്ടാസ്യം, 19 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, ഒരു ഗ്രാം പ്രോട്ടീന്‍ എന്നിവയുണ്ട്.