Sorry, you need to enable JavaScript to visit this website.

മീ ടൂ കാലത്തും അന്‍സിബയുടെ കഷ്ടകാലം തീരുന്നില്ല

സിനിമാ ലോകത്ത് മീ ടൂ വെളിപ്പെടുത്തലുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ നടന്മാരും സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ പെട്ടുകിടക്കുകയുമാണ്. ഹോളിവുഡില്‍ നിന്നുള്ള നടിമാരാണ് മീ ടൂ ക്യംമ്പെയ്‌ന് തുടക്കം കുറിച്ചത്. എന്നാല്‍ മീ ടൂ നടന്നുകൊണ്ടിരിക്കുന്ന സമയത്തും നടിമാര്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ക്ക് അറുതിയില്ല.മലയാളത്തിലെ നടി അന്‍സിബയാണ് ഇപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്. നഗ്‌നചിത്രം അയച്ചാല്‍ പണം തരാമെന്ന് പറഞ്ഞ ആളെയാണ് നടി ചൂണ്ടി കാണിച്ചത്. അന്‍സിബയ്ക്ക് ഇന്‍ബോക്‌സില്‍ മെസേജ് അയക്കുക മാത്രമല്ല നടിയുടെ പോസ്റ്റിന് താഴെ കമന്റുമായും ഇയാള്‍ വന്നിരുന്നു.ഫേസ്ബുക്കിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ഇന്‍ബോക്സില്‍ മോശം മെസേജ് അയച്ചിട്ടുണ്ടെന്നും ഫേക്ക് അക്കൗണ്ടുമായി വന്നാല്‍ ആരും കണ്ട് പിടിക്കില്ലെന്ന് കരുതിയെങ്കില്‍ തെറ്റിപോയി. നിങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടുപിടിക്കുമെന്നും ടെക്‌നോളജി അത്രയധികം വളര്‍ന്നിട്ടുണ്ടെന്നും ഇയാള്‍ക്കുള്ള മറുപടിയായി നടി പറയുന്നു. എന്നാല്‍ തന്റേത് വ്യാജ അക്കൗണ്ട് അല്ലെന്നാണ് അയാളുടെ മറുപടിയും ഉണ്ട്.
 

Latest News