ജയ്പൂര്‍- 23കാരിയായ നേപ്പാളി യുവതിയെ പിടിച്ചുവച്ച് കൂട്ട ബലാല്‍സംഗം ചെയ്ത രണ്ടു യുവാക്കളെ ജയ്പൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി പീഡനത്തിനിരയായ യുവതി അക്രമികളില്‍ നിന്നു രക്ഷ തേടി അപാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. പ്രതികളായ ലോകേഷ് സെയ്‌നി (19), കമാല്‍ സെയ്‌നി (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവതി ജയ്പൂരിയ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളുടെ പീഡനത്തില്‍ നിന്ന് രക്ഷ തേടിയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയതെന്ന് യുവതി മൊഴി നല്‍കി. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.