ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ മൂന്ന് പുതിയ ഫീച്ചറുകള്‍ കൂടി വരുന്നു. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫോണ്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഫീച്ചറുകള്‍ അടങ്ങിയ അപ്‌ഡേറ്റിന്റെ പണിപ്പുരയിലാണ് കമ്പനി.
വാട്‌സാപ്പ് അക്കൗണ്ട് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ സൗകര്യം ഒരുക്കുന്നതാണ് പ്രധാന ഫീച്ചര്‍. വെക്കേഷന്‍ മോഡ്, സൈലന്റ് മോഡ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
അക്കൗണ്ടുകള്‍ പുറത്തുള്ള സേവനങ്ങളുമായി ബന്ധിപ്പിക്കാനുള്ള നീക്കം ബിസിനസ് ഗ്രൂപ്പിലും സാധാരാണ ഗ്രൂപ്പിലും കണ്ടെത്തിയതായി വാട്‌സാപ്പ് ആപ്പിലെ ചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുളള വാബീറ്റാഇന്‍ഫോ അറിയിച്ചു. പുതിയ ഫീച്ചറുകള്‍ ആപ്പില്‍ ഇതുവരെ ആക്ടിവേറ്റ് ചെയ്തിട്ടില്ല. ലിങ്ക് അക്കൗണ്ട് സെറ്റിംഗ് പ്രൊഫൈല്‍ സെറ്റിംഗ്‌സില്‍ ഉള്‍പ്പെടുത്തും.
വാട്‌സാപ്പിനെ ഇന്‍സ്റ്റാഗ്രാമുമായി നീക്കം അപ്രതീക്ഷിതമല്ല. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള എല്ലാ പ്ലാറ്റ്‌ഫോമുകളേയും ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.