Sorry, you need to enable JavaScript to visit this website.

ട്രെയിന്‍ ദുരന്തം: ആരുടേയും പേരില്ലാതെ എഫ്.ഐ.ആര്‍; സംഘാടകര്‍ ഒളിവില്‍

അമൃത്സര്‍- പഞ്ചാബില്‍ ദസറ ആഘോഷത്തിനിടെ ട്രെയിന്‍ ഇടിച്ച് 61 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പേരറിയാത്തവര്‍ മാത്രം. അതിനിടെ ആഘോഷ പരിപാടി ഒരുക്കിയ സംഘാടകര്‍ ഒളിവില്‍ പോയതായും പറയുന്നു.
പ്രാദേശിക കൗണ്‍സിലര്‍ വിജയ് മദന്‍, മകന്‍ സൗരഭ് മദന്‍ മിതു എന്നിവരെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രതിഷേധിച്ച ജനക്കൂട്ടം കഴിഞ്ഞ ദിവസം ഇവരുടെ വീടിനുനേരെ കല്ലെറിഞ്ഞിരുന്നു.  വീടിന്റെ ജനാലകള്‍ തകര്‍ന്നു. ഇതേത്തുടര്‍ന്ന് മേഖലയില്‍ പോലീസിനെ വിന്യസിച്ചിരിക്കയാണ്.
മരണത്തിനു കാരണക്കാര്‍ ആരെന്ന് ഇത്രനേരത്തേ പറയുക എളുപ്പമല്ലെന്ന്  റെയില്‍വേ പോലീസ് (ജിആര്‍പി) അമൃത്സര്‍ സ്റ്റേഷന്‍ ഓഫിസര്‍ ബല്‍വിര്‍ സിങ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരുടെ പേര് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഐ.ആറില്‍ പേരില്ലാത്തതിനാല്‍ ട്രെയിന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ട്രെയിന്‍ ഡ്രൈവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

Latest News