Sorry, you need to enable JavaScript to visit this website.

ശബരിമല: യുവതീ  പ്രവേശന വിലക്കിനെതിരെ  സോളി സൊറാബ്ജി

ന്യൂദൽഹി- ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകുന്നതിൽ പ്രതിഷേധം ഉയർത്തുന്നവരെ രൂക്ഷമായി വിമർശിച്ച് മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി. ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് മതഭ്രാന്താണെന്നും ഇതു സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറായില്ലെങ്കിൽ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിലെ സാഹചര്യം നിയന്ത്രിച്ചില്ലെങ്കിൽ ഇതൊരു വൈറസ് പോലെ പടരുമെന്നും മുന്നറിയിപ്പു നൽകി. ശബരിമലയിലേക്കു പ്രവേശിക്കുന്നതിൽനിന്നു വനിതകളെ തടയുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. 
ശബരിമല പ്രവേശനത്തിനായി പ്രായഭേദമന്യേ എല്ലാ വനിതകൾക്കും സുപ്രീംകോടതി വിധിയിലൂടെ വാതിൽ തുറന്നിരിക്കുന്നു. പ്രതിഷേധമുള്ളവർ നിമയപരമായി കോടതിയെ സമീപിക്കുകയാണ് ചെയ്യേണ്ടത്. പ്രതിഷേധത്തിലൂടെ ഒരു വിഭാഗം വിജയിക്കുകയും മറ്റൊരു വിഭാഗം പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യമല്ല ഉണ്ടാകേണ്ടത്. ആർത്തവ സമയത്ത് ക്ഷേത്ര ദർശനം നടത്തരുതെന്നുള്ളത് കേട്ടു കേൾവി പോലുമില്ലാത്ത സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. 
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നു പറയാനാകില്ല. നിലവിലെ പ്രതിഷേധ സാഹചര്യം തുടർന്നാൽ അത് മറ്റു രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ മങ്ങുന്നതിന് ഇടയാക്കും.
വിശ്വാസികളായ സ്ത്രീകളെ തടയുന്നത് കോടതിയലക്ഷ്യം ആണോ എന്ന ചോദ്യത്തിന് നിയമം നടപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നായിരുന്നു മറുപടി. 

Latest News