Sorry, you need to enable JavaScript to visit this website.

കായംകുളം കൊച്ചുണ്ണിയിൽ ഒന്നിച്ചു വേഷമിട്ടതിന്റെ  ആഹ്ലാദത്തിൽ അച്ഛനും മക്കളും

മാനന്തവാടി പയ്യമ്പള്ളി കറുത്തേടത്ത് വീട്ടിൽ ബെനിസൺ ചലഞ്ചറും കുടുംബവും. 

മാനന്തവാടി- റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന സിനിമയിൽ ഒന്നിച്ചു വേഷമിട്ടതിന്റെ സന്തോഷത്തിൽ അച്ഛനും മക്കളും. പയ്യമ്പള്ളി കറുത്തേടത്ത് വീട്ടിൽ ബെനിസൺ ചലഞ്ചറിനും മക്കളായ ഡ്വായിൻ ബെൻ കുര്യൻ, ഡാവി മേരി ബെൻ എന്നിവരാണ് ഒരേ സിനിമയിൽ അഭിനയിച്ചതിന്റെ ത്രില്ലിൽ. സിനിമയിൽ കായംകുളം കൊച്ചുണ്ണിയുടെ ചെറുപ്പ കാലമാണ് ഡ്വായിൻ ബെൻ കുര്യൻ അനശ്വരമാക്കിയത്. നാലാം ക്ലാസ് വിദ്യാർഥിയാണ് ബാല്യത്തിലേ സിനിമയയിൽ കമ്പമുള്ള ഡ്വായിൻ ബെൻ കുര്യൻ. 
അവിചാരിതമായാണ് തനിക്കും കുട്ടികൾക്കും സിനിമയിലേക്കു വാതിൽ തുറന്നതെന്നു ബെനിസൺ പറഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തകർ ബാലതാരത്തെ അന്വേഷിക്കുന്നതറിഞ്ഞ് ഡ്വായിന്റെ ഫോട്ടോ അയക്കുകുയം വൈകാതെ മംഗളൂരുവിൽ സെറ്റിൽ എത്താൻ നിർദേശം ലഭിക്കുകയുമായിരുന്നു. ഡ്വായിനെ കണ്ടപ്പോൾത്തന്നെ സംവിധായകനു ബോധിച്ചു. ചോദ്യങ്ങൾക്കു തൃപ്തികരമായ മറുപടികളും നൽകിയപ്പോൾ കൊച്ചു കൊച്ചുണ്ണിയായി ഡ്വായിനു നറുക്കു വീണു. എന്നെയും സിനിയിലെടുക്കുമോ എന്ന ചോദ്യവുമായി ഡാവ്യ മേരി ബെൻ വേഷം ചോദിച്ചു വാങ്ങുകയായിരുന്നു. വ്യായാമം ചെയ്ത് തടി കുറയ്ക്കണമെന്നു നിർദേശിച്ചാണ് അന്ന് സെറ്റിൽനിന്നു ഡ്വായിനെയും മറ്റും മടക്കിയത്. ഒരു മാസം കഴിഞ്ഞപ്പോഴാണ് അഭിനയിക്കുന്നതിനായി സെറ്റിലെത്താനുള്ള നിർദേശം ലഭിച്ചത്. സിനിമയിൽ സുഹ്‌റയുടെ ബാല്യകാലമാണ് ഡാവ്യ മേരി അവതരിപ്പിച്ചത്. ബെനിസൺ ഔത എന്ന കഥാപാത്രത്തെയും. 
കൊച്ചുണ്ണിക്കു ശേഷം, ശ്രീജിത്ത് മഹാദേവൻ  സംവിധാനം ചെയ്ത പരിപ്പുവട എന്ന സിനിമയിൽ നായികയുടെ അനുജനായി അഭിനയിച്ച ഡ്വായിൻ ജയൻ കോട്ടക്കൽ സംവിധാനം ചെയ്യുന്ന വിശപ്പ് എന്ന സിനിമയിൽ വേഷം ചെയ്തു വരികയാണ്. വിശപ്പിൽ കേന്ദ്ര കഥാപാത്രത്തെയാണ് ഡ്വായിൻ അവതരിപ്പിക്കുന്നത്. മറ്റു രണ്ടു മലയാളം സിനിമകളിലേക്കും ഒരു തമിഴ് സിനിമയിലും ഡ്വായിനെ കാസ്റ്റ് ചെയ്തിട്ടുണ്ട്. ഡാവ്യ മേരി കൊച്ചുണ്ണിയിലെ സുഹ്‌റയ്ക്ക് ശേഷം തീവണ്ടി എന്ന സിനിമയിൽ നായിക ദേവികയുടെ ബാല്യകാലം അവതരിപ്പിച്ചു. ഒന്നു വീതം മലയാളം, തമിഴ് സിനികളിലേക്കു ഡാവ്യക്ക് അവസരം ഒത്തിട്ടുണ്ട്. 

 

 

Latest News