ന്യൂദല്‍ഹി- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി. തിവാരി അന്തരിച്ചു. 93 വയസ്സായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം മുതല്‍ ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിഭക്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദവിയും വഹിച്ചിട്ടുണ്ട്.