ന്യൂദല്‍ഹി- ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സി.പി.എം സ്വീകരിച്ച നിലപാട് പാര്‍ട്ടിക്കു രാഷ്ട്രീയ തിരിച്ചടിയാകില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. ആശയപരമായ സംവാദത്തില്‍ അനുകൂലമായ മുന്നേറ്റം ഉണ്ടാകും. ജനങ്ങള്‍ക്കിടയില്‍ ചില ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. എന്നാല്‍, അത്്് വിശദീകരണത്തിലൂടെ മാറ്റാന്‍ കഴിയുമെന്ന് തികഞ്ഞ പ്രതീക്ഷയുണ്ടെന്ന് എസ്.ആര്‍.പി പറഞ്ഞു. ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായ നിലപാട് എടുക്കാന്‍ അധികാരം ഉണ്ട്്. അതില്‍ ഇടപെടാന്‍ ആരും ഉദ്ദേശിക്കുന്നില്ലെന്നും എസ്. രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി. അതേസമയം സര്‍ക്കാരിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും ഗൂഢാലോചന നടത്തുകയാണ്. ബിജെപിക്ക്് ഇക്കാര്യത്തില്‍ പ്രത്യേക അജണ്ടയുണ്ടെന്നും രാമചന്ദ്രന്‍ പിള്ള ആരോപിച്ചു.