റിയാദ് - ദീപാവലി ആഘോഷ വേളയിൽ രണ്ടു കിലോഗ്രാം വരെ സ്വർണ സമ്മാനങ്ങൾ നേടാൻ അവസരമൊരുക്കി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ്. ഇന്നു മുതൽ അടുത്ത മാസം 10 വരെയാണ് പ്രമോഷൻ കാലയളവ്. സൗദി അറേബ്യയിലെ എല്ലാ മലബാർ ഗോൾഡ് ഔട്ട്‌െലറ്റുകളിലും ഇത് ലഭ്യമാണ്.
ഈ കാലയളവിൽ മലബാർ ഗോൾഡിൽ നിന്ന് ആഭരണങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും റാഫിൾ കൂപ്പൺ ലഭിക്കും. മൊത്തം അഞ്ച് ഭാഗ്യശാലികൾക്ക് 100 ഗ്രാം വീതമുള്ള സ്വർണ ബാറുകൾ സമ്മാനമായി ലഭിക്കും. കൂടാതെ 5000 റിയാലിന് മേൽ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് രണ്ട് ഗ്രാം സ്വർണ നാണയവും 3000 റിയാലിന് മേൽ വാങ്ങുന്നവർക്ക് ഒരു ഗ്രാം സ്വർണ നാണയവും സമ്മാനമായി ലഭിക്കും.
വിലയുടെ 10 ശതമാനം നൽകി സ്വർണം ബുക്ക് ചെയ്യാനും അവസരമുണ്ട്. നവംബർ അഞ്ചു വരെയാണ് ഈ ആനുകൂല്യം. ബുക്ക് ചെയ്യുന്ന സമയത്തെ വിലയിൽ സ്വർണം വാങ്ങാമെന്നതാണ് ഇതിന്റെ ഗുണം. 22 കാരറ്റ് സ്വർണാഭരണങ്ങൾക്ക് പൂർണ വിലയോടെ എക്‌സ്‌ചേഞ്ച് ഓഫറും മലബാർ ഗോൾഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന മലബാർ ഗോൾഡ് ഗ്രൂപ്പിന്റെ രജത ജൂബിലി കൂടിയാണ് ഈ ഉത്സവവേള. 10 രാജ്യങ്ങളിലായി 250 റീട്ടെയിൽ ഔട്ട്‌ലെറ്റുകളാണ് മലബാർ ഗോൾഡിന് ഇപ്പോഴുള്ളത്.