Sorry, you need to enable JavaScript to visit this website.

മീ ടു: ബോളിവുഡില്‍ ആണുങ്ങള്‍ക്കും രക്ഷയില്ല 

ഈ വര്‍ഷം ഇറങ്ങിയ റേസ് ത്രീ എന്ന ചിത്രത്തില്‍ സുപ്രധാന വേഷം ചെയ്ത നടനായ സാഖിബും തനിക്കുണ്ടായ മീ ടു അനുഭവം വെളിപ്പെടുത്തിയത്. മീ ടു കാമ്പെയ്‌നെ പിന്തുണയ്ക്കുന്നെന്ന് വ്യക്തമാക്കിയാണ് സാഖിബ് തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞത്. തന്റെ  21ാം വയസിലാണ് സംഭവം. ഒരിക്കല്‍ സിനിമയുടെ ചിത്രീകരണ വേളയില്‍ തന്റെ  പക്കല്‍ എത്തിയ ഒരാള്‍ തന്നോട് സംസാരിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ് അയാള്‍ വ്യത്യസ്തമായി പെരുമാറാന്‍ തുടങ്ങിയത്. അയാള്‍ തന്റെ  പാന്റിനുള്ളിലേക്ക് കൈകള്‍ കടത്തി. അപ്പോള്‍ തന്നെ അയാള്‍ തന്നെ ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് തനിക്ക് മനസിലായി. ഉദ്ദേശം മനസിലായ പിന്നാലെ ദേഷ്യത്തോടെ തന്നെ താന്‍ അയാളുടെ കൈ തട്ടി മാറ്റി. ഒഴിവാക്കി പിന്നാലെ നല്ല മുട്ടന്‍ ഇടിയും കൊടുത്തു. അസഭ്യം പറയുകയും ചെയ്തതോടെ അയാള്‍ എഴുന്നേറ്റ് അവിടുന്ന് സ്ഥലം കാലിയാക്കിയെന്നും സാഖിബ്  പറയുന്നു.  തന്നെ ദ്രോഹിച്ചയാളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സാഖിബ്  വ്യക്തമാക്കി. തനിക്കുണ്ടായ പോലുള്ള അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകുന്നുണ്ട്. പലരുടേയും കഥകള്‍ ഹൃദയഭേദകമാണ്. ദുഷ്ടന്‍മാരാണ് ലൈംഗിക കുറ്റവാളികള്‍ എന്നും സാഖിബ് പറഞ്ഞു. ബോളിവുഡ് താരം ഹിമാ ഖുറൈഷിയുടെ സഹോദരനാണ് സാഖിബ്. 

Latest News