Sorry, you need to enable JavaScript to visit this website.

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ തൈര് 

തൈരിന് പല ഗുണങ്ങളും ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. പാലിനേക്കാള്‍ ആരോഗ്യഗുണം ഉള്ളതാണെന്നും പറയാം.  കാല്‍സ്യം, വൈററമിനുകള്‍, പ്രോട്ടീന്‍ തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ ഇതിലുണ്ട്. ആരോഗ്യ ഗുണത്തില്‍ മാത്രം ഒതുക്കാന്‍ കഴിയില്ല തൈരിനെ. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും അത്യുത്തമമാണ് തൈര്.
 ബ്ലീച്ചിംഗ് ഇഫക്ടും ആന്റിബാക്ടീരിയല്‍ ഗുണങ്ങളും ഏറെ ഒത്തിണങ്ങിയ ഒന്നാണ് തൈര്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ സൗന്ദര്യത്തിനും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. തൈരില്‍ മറ്റൊന്നും ചേര്‍ക്കാതെ തന്നെ മുഖത്ത് പുരട്ടിയാല്‍ അത് ഫലം കാണിച്ചുതരിക തന്നെ ചെയ്യും.
 തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കും. യാതൊരു പാര്‍ശ്വഫലങ്ങളും കൂടാതെ ചര്‍മം വെളുപ്പിയ്ക്കുകയും ചെയ്യും. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. സൂര്യാഘാതമേറ്റ സ്ഥലത്ത് അല്‍പം തൈരു പുരട്ടി നോക്കിയാല്‍ തന്നെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടും. ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവും കുരുക്കളും ഇല്ലാതാക്കാനും തൈര് സഹായിക്കും. 

Latest News