Sorry, you need to enable JavaScript to visit this website.

മഞ്ജുവിനെ വാര്‍ത്താ സമ്മേളനത്തില്‍  കണ്ടില്ലല്ലോ-സിദ്ധിഖ് 

ഡബ്ല്യു.സി.സിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം നടിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറിയും നടനുമായ സിദ്ധിഖ് ചോദിച്ചു. മഞ്ജു വാര്യരുടെ സമീപനത്തെ കുറിച്ച് മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സിദ്ധിഖിന്റെ ഈ പ്രതികരണം.
മഞ്ജുവാര്യര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഞാനും ആലോചിച്ചു. മഞ്ജു അമ്മയിലെ അംഗമാണ്. ഞങ്ങളുടെയൊക്കെ നല്ല സുഹൃത്തുമാണ്. മഞ്ജുവുമായിട്ട് എല്ലാ കാര്യവും സംസാരിക്കാറുണ്ട്. നടിയെ ആക്രമിച്ച വിഷയത്തില്‍ മഞ്ജു എന്ത് നിലപാടാണ് എടുത്തിരിക്കുന്നത്,? മഞ്ജു എന്താണ് ഒന്നും മിണ്ടാത്തതെന്ന് എല്ലാവരും ചോദിക്കുന്നില്ലേ? ഇത് തന്നെയാണ് താനും ചോദിക്കുന്നതെന്നും സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
'മഞ്ജു വിളിക്കാറുണ്ട്. നല്ല അടുപ്പമാണ്. എല്ലാ കാര്യങ്ങളും സംസാരിക്കും. മഞ്ജുവിനെ മുന്നില്‍ കണ്ടുകൊണ്ടല്ലേ അവര്‍ ഡബ്ല്യു.സി.സിരൂപീകരിച്ചതെന്നും സിദ്ധിഖ് ചോദിച്ചു.

Latest News