കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയും രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന് വെടിയേണ്ടി വന്ന നഴ്സ് ലിനിയുടെ ജീവിതവും ആസ്പദമാക്കി ആഷിക് അബു ഒരുക്കുന്ന 'വൈറസി'ല്‍ നിന്നും കളിദാസ് ജയറാം പി•ാറി. ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും ഇതേക്കുറിച്ച് കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് കാളിദാസ് പ്രതികരിച്ചത്. ഒരു അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാളിദാസന് പകരം ശ്രീനാഥ് ഭാസി ആ കഥാപാത്രം ചെയ്യുമെന്നാണ് വിവരം. ടോവിനോ തോമസ്, ആസിഫ് അലി, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, പാര്‍വതി, റിമ കല്ലിങ്കല്‍ തുടങ്ങി വമ്പന്‍ താരനിരയുമായാണ് ചിത്രം ഒരുങ്ങുന്നത്. ലിനിയായി അഭിനയിക്കുന്നത് റിമ കല്ലിങ്കലാണ്.
ചിത്രത്തില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആഷിക്ക് അബുവിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന കെ എല്‍ പത്ത് ഫെയിം മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. ഷൂട്ട് ഡിസംബറില്‍ തുടങ്ങുമെന്നാണ് സൂചന.