Sorry, you need to enable JavaScript to visit this website.

പ്രാണ വായുവിന് നൂറ് ഡോളര്‍ വില 

ശുദ്ധമായ പ്രാണവായു വേണമെങ്കില്‍ പണം മുടക്കണം.  നാലുകുപ്പിക്ക് വെറും നൂറ് ഡോളറാണ് വില.  ന്യൂസിലാന്‍ഡിലാണ് പ്രാണവായു വില്‍പനയ്ക്ക്  വച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിലെ  ഡ്യൂട്ടിഫ്രീ ഷോപ്പുകളിലടക്കം  വാങ്ങാന്‍ കിട്ടും. 
കിവിയാന എന്ന കമ്പനിയാണ് വായു വിപണിയിലെത്തിച്ചത്. 
ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് കുപ്പിയുടെ പുറത്ത് 
വ്യക്തമായി എഴുതിയിട്ടുണ്ട്. ഭാഷ അറിയില്ലെങ്കിലും പ്രശ്‌നമില്ല. ചിത്രങ്ങള്‍ സഹായത്തിനെത്തും. ശ്വസിക്കാനുള്ള മാസ്‌കുകളും കുപ്പികളിലുണ്ടാവും. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ചില ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വായു ശ്വസിക്കുന്നവര്‍ക്ക് നവോ•േഷം ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ലോകത്തെ ഏറ്റവും ശുദ്ധമായ വായുവാണ് വില്‍ക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ന്യൂസിലന്‍ഡിലെ ദക്ഷിണ പര്‍വതമേഖകളില്‍ നിന്നാണ് വായു ശേഖരിക്കുന്നത്. ഒന്നുകൂടി ശുദ്ധമാക്കിയശേഷം പ്രത്യേക സംവിധാനമുപയോഗിച്ച് കുപ്പികളില്‍ നിറയ്ക്കും. അതിനാല്‍ മാലിന്യത്തിന്റെ പൊടിപോലും കാണില്ല. വായുശേഖരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും കമ്പനി നല്‍കുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ നാഗരികത തൊട്ടു തീണ്ടിയിട്ടില്ല. മനുഷ്യവാസം കിലോമീറ്ററുകള്‍ക്കപ്പുറമാണെന്നും കമ്പനി പറയുന്നു. അധികം വൈകാതെ പ്രാണവായു കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.
ആദ്യമായല്ല പ്രാണവായു വില്‍പ്പനയ്‌ക്കെത്തുന്നത്. ഏറ്റവുമധികം അന്തരീക്ഷ മലിനീകരണം നേരിടുന്ന ചൈനയില്‍ പ്രാണവായു കുപ്പിയിലടച്ച് പായ്ക്കറ്റ് 44 ഡോളറിന് വിറ്റിരുന്നു.

Latest News