ഭവാനിപട്‌ന- ഒഡീഷയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഉച്ചഭക്ഷണ സമയത്ത് സ്വന്തം മുറിയിലേക്ക് വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ കൊണ്ട് ആദ്യം കാല്‍ തടവിക്കുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സ്‌കൂളില്‍നിന്ന് ഓടിപ്പോയ പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. വെള്ളിയാഴ്‌യായിരുന്നു സംഭവം. കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനു പിന്നാലെ രാത്രി തന്നെ പ്രതിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താന്‍ നിരപരാധിയാണെന്നും പരാതിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഹെസ്മാസറ്റര്‍ പറഞ്ഞു.