ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ കാണാന്‍ പോയത് അത്ര വലിയ അപരാധമാണോ? ദിലീപിനെ ജയിലില്‍ പോയി കണ്ടതിനെ ന്യായീകരിച്ചു സംഗീത നാടക അക്കാദമി അധ്യക്ഷയായ നടി കെപിഎസി ലളിത. ഒരു നല്‍കിയ അഭിമുഖത്തിലാണ് നടി മനസു തുറന്നത്.
'ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ കാണാന്‍ പോയത് അത്ര വലിയ അപരാധമാണോ. ഒരു കാര്യവുമില്ലാതെ കുറേ കാലങ്ങളായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു. മകനെപ്പോലെ കരുതുന്ന ഒരാളോട് ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം. എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാന്‍ പോകും. ഞാന്‍ എവിടെ പോകണമെന്നതും ആരെ കാണണം എന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്' ലളിത പറഞ്ഞു.
പ്രതിസന്ധികളില്‍ തന്നെ ഏറ്റവും അധികം സഹായിച്ച വ്യക്തികളില്‍ ഒരാളാണ് ദിലീപെന്നും കെപിഎസി ലളിത വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചതിന് ലളിതക്കു നേരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു ലളിതയെ സംസ്ഥാന സര്‍ക്കാര്‍ നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിരുന്നു.