Sorry, you need to enable JavaScript to visit this website.

മോഹന്‍ലാല്‍ പ്രധാനമന്ത്രിയാവുന്നു 

മലയാളത്തിന്റെ കംപ്ലീറ്റ് ആക്റ്റര്‍ ലാലേട്ടന്‍ ദല്‍ഹിയില്‍ ചെന്ന് മോഡിജിയെ കണ്ട് ഊര്‍ജം സമാഹരിച്ചത് കേരളത്തില്‍ വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു. കെവി ആനന്ദിന്റെ തമിഴ് ചിത്രത്തിലാണ്  മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. അദ്ദേഹത്തിന്റെ ബോഡി ഗാര്‍ഡായാണ് സൂര്യ വേഷമിടുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അംഗ രക്ഷകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാകും ഇതെന്നാണ് സൂചന. കുളു മണാലിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.. ചിത്രത്തില്‍ ബോളിവുഡ് താരം ബോമന്‍ ഇറാനിയും തമിഴ് യുവ താരം ആര്യയും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ബോളിവുഡ് തമിഴ് നടി സായിഷ ആണ് ഈ ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത്. യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ തേ•ാവിന്‍ കൊമ്പത്ത് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ ക്യാമറാമാനും കെ വി ആനന്ദ് ആയിരുന്നു.
ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം കെവി ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. അയാന്‍, മാട്രാന്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. മാഹി രാഘവിന്റെ തെലുങ്ക് ചിത്രമായ യാത്രയില്‍ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ചു വരികയാണ്.

Latest News