തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടി സിനിമ അഭിനയം അവസാനിപ്പിക്കുന്നുവെന്ന് സൂചന. സിനിമയില്‍ അവസരം ലഭിക്കാത്തത് കൊണ്ടാണോ, വിവാഹമാണോ അഭിനയത്തിന് തടസം നില്‍ക്കുന്നത് എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഭാഗ്മതി സൂപ്പര്‍ ഹിറ്റായിട്ടും മറ്റൊരു ചിത്രവും അനുഷ്‌കയെ തേടിയെത്തിയിരുന്നില്ല.
37 വയസില്‍ എത്തി നില്‍ക്കുന്ന അനുഷ്‌കയെ നായികയായി വേണ്ടെന്നാണ് സിനിമാ രംഗത്തുള്ള സംസാരമെന്ന് തെലുങ്ക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാഗ്മതിക്ക് ശേഷം ഈ വര്‍ഷം ഒരു സിനിമയില്‍ പോലും അനുഷ്‌ക കരാര്‍ ഒപ്പിട്ടിട്ടില്ല. ബാഹുബലിയുടെ വന്‍വിജയത്തിന് ശേഷം അനുഷ്‌ക എത്തിയ ചിത്രം കൂടിയായിരുന്നു ഇത്.
അതേസമയം, പ്രഭാസുമായി നടി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഈ വര്‍ഷം ഇരുവരും വിവാഹിതയാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. വിവാഹം ഉറപ്പിച്ചതിനാലാണ് നടി മറ്റൊരു ചിത്രത്തിലും അഭിനയിക്കാത്തതെന്നം റിപ്പോര്‍ട്ടുകളുണ്ട്. തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായ അനുഷ്‌ക ഷെട്ടി സിനിമാരംഗത്തെത്തിയിട്ട് പതിമൂന്നുവര്‍ഷം പിന്നിടുകയാണ്.