നടി ഭാമയ്ക്ക് മലയാളത്തില്‍ കഷ്ട കാലം തീരുന്നില്ല. സിനിമയില്‍ ചാന്‍സ് തീരെ കുറഞ്ഞുവെങ്കിലും താരത്തെ ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ പ്രചരിക്കുകയാണ്യ സംവിധായകന്റെ മുഖത്തടിച്ചു എന്നതാണ് സിനിമലോകത്ത് ഏറ്റവുമൊടുവില്‍ പ്രചരിച്ച വാര്‍ത്ത. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മുഖത്ത് അടിച്ചു എന്നത് ശരി തന്നെയാണ് എന്നാല്‍ അത് ഇപ്പോള്‍ പ്രചരിക്കുന്ന പോലെ സംവിധായകനെയോ മറ്റോ അല്ല എന്നും താരം വ്യക്തമാക്കി.
ഒരു കന്നട സിനിമ ചിത്രീകരണത്തിന് സിംലയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഷൂട്ടിംഗിന്റെ ഇടവേളയില്‍ നടക്കാനിറങ്ങിയ തന്റെ ദേഹത്ത് ആരോ തട്ടിയതായി അനുഭവപ്പെട്ടെന്നും ഉടനെ തിരിഞ്ഞ് അയാളുടെ മുഖത്ത് രണ്ടെണ്ണം പൊട്ടിച്ചു എന്നും താരം പറയുന്നു.
ബഹളം കേട്ട് സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തിയെന്നും അല്ലാതെ സംവിധായകന് തന്നോട് മോശമായി പെരുമാറുകയോ താന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ലെന്നും ഭാമ പറഞ്ഞു.