ന്യൂദല്‍ഹി- ഭാരതീയ കിസാന്‍ യൂണിയന്റെ (ബി.കെ.യു) നേതൃത്വത്തിലുള്ള കിസാന്‍ ക്രാന്തി പദയാത്ര ദല്‍ഹിയിലേക്കു കടക്കും മുമ്പ് പോലീസും അര്‍ധസൈനിക വിഭാഗവും തടഞ്ഞതിനെ തുടര്‍ന്ന് വന്‍ സംഘര്‍ഷം. കിഴക്കന്‍ ദല്‍ഹിയിലും വടക്കുകിഴക്കന്‍ ദല്‍ഹിയിലും അതിര്‍ത്തി മേഖലയിലെ സംഘര്‍ഷമുണ്ടായി. ദല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തി മേഖലയിലെ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം. കര്‍ഷകര്‍ ട്രാക്ടര്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രക്ഷോഭകരെത്തിയ കര്‍ഷകരെ പോലീസ് ക്രൂരമായാണ് കൈകാര്യം ചെയ്തത്.