Sorry, you need to enable JavaScript to visit this website.

പള്ളികളിലെ സ്ത്രീ പ്രവേശനത്തിന് രംഗത്തിറങ്ങാന്‍ തയാറെന്ന് നടി ഖുശ്ബു

ചെന്നൈ- ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത നടി ഖുശ്ബുവിന് ട്വിറ്ററില്‍ വിമര്‍ശം. വനിതകളെ ശാക്തീകരിക്കുന്ന ചരിത്രപരമായ വിധിയാണിതെന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. ഒരു മതത്തിലും ഒരു ദൈവവും ഭക്തി പ്രകടിപ്പിക്കുന്നതില്‍നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നില്ല. ആര്‍ത്തവവും ദൈവത്തിന്റെ സൃഷ്ടിയാണ്-ഖുശ്ബു പറഞ്ഞു.
ശബരിമല കാമ്പയിന്‍ അവസാനിച്ച സാഹചര്യത്തില്‍ നിങ്ങളെ പോലുള്ളവര്‍ ഇനി എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രാര്‍ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള കാമ്പയിന്‍ തുടങ്ങണമെന്ന ആവശ്യത്തോട് നടി അനുകൂലമായി പ്രതികരിച്ചു. പോരാട്ടം തുടങ്ങണമെന്നും ഒരു മതവും സ്ത്രീകളെ വിലക്കുന്നില്ലെന്നും ഖുശ്ബു പറഞ്ഞു.
ശബരിമലയിലെ വിധിയെ വര്‍ഗീയവല്‍ക്കരിക്കുന്നത് ശരിയല്ല. ദൈവം ഒന്നാണെന്ന് തന്റെ വിശ്വാസം. നിങ്ങള്‍ ശരിക്കും ദൈവവിശ്വാസിയാണെങ്കില്‍ ഈ വിധിയെ അംഗീകരിക്കും. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാര്‍ മാത്രമാണ് മറിച്ചു ചിന്തിക്കുകയെന്നും നടി ട്വിറ്ററില്‍ പ്രതികരിച്ചു.
ഖുശ്്ബുവിന് ഏതു ഹിന്ദുക്ഷേത്രത്തിലും പോകാമെന്നും എന്നാല്‍ നഖത് ഖാനായി ഒരു പള്ളിയിലും കയറാനാവില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
ഖുശ്ബുസുന്ദര്‍.. ബി.ജെ.പിക്കാര്‍ക്ക് നഖത് ഖാന്‍ എന്നാണ് ഖുശ്ബുവിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍.

 

Latest News