Sorry, you need to enable JavaScript to visit this website.

വ്യാജമായാലും അല്ലെങ്കിലും സന്ദേശങ്ങള്‍ വൈറാലാക്കാന്‍ നമുക്കു കഴിയും; ബി.ജെ.പി വളണ്ടിയര്‍മാരോട് അമിത് ഷാ

ന്യൂദല്‍ഹി- സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ സ്വാധീനിച്ചും വര്‍ഗീയ ചേരിതിരിവുണ്ടാക്കിയു തെരഞ്ഞെടുപ്പു ജയിക്കുന്ന ബി.ജെ.പി തന്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ ആദ്യമായി ഇക്കാര്യം പരസ്യമായി പറഞ്ഞിരിക്കുകയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെങ്കിലും അല്ലെങ്കിലും അത് വൈറലാക്കാന്‍ ബി.ജെ.പിക്കു കഴിയുമെന്നും ഇവ പ്രചരിപ്പിച്ചു കൊണ്ടെയിരിക്കൂ എന്നുമാണ് ഈയിടെ രാജസ്ഥാനിലെ കോട്ടയില്‍ ബി.ജെ.പി സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാരോട് അമിത് ഷാ നല്‍കിയ നിര്‍ദേശം. 

'രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്‌സെല്ലാം വിദേശികളാണ്. വാടക ഗുണ്ടകളെ കണ്ട് ഭയക്കേണ്ട്. സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും നമുക്ക് സോഷ്യല്‍ മീഡിയയിലൂടെയാണ് സര്‍ക്കാരുകളെ അധികാരത്തിലെത്തിക്കേണ്ടത്. നല്‍കുന്ന മെസേജുകള്‍ വൈറലാക്കിക്കൊണ്ടേയിരിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. നമുക്ക് ഉത്തര്‍ പ്രദേശില്‍ ഇപ്പോള്‍ തന്നെ 32 ലക്ഷം പേര്‍ ഉള്‍പ്പട്ടെ വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ട്. ദിവസവും രാവിലെ എട്ടു മണിക്ക് അവര്‍ക്ക് മെസേജ് ലഭിക്കും,' ഷാ അണികളോട് പറഞ്ഞതായി ദൈനിക് ഭാസ്‌ക്കര്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഒരു വര്‍ഷം മുമ്പ് യുപിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുന്നതില്‍ നിര്‍ണായകമായത് രണ്ടു വാട്‌സാപ്പ് ഗ്രൂപ്പുകളായിരുന്നു. ഒന്നില്‍ 15 ലക്ഷവും മറ്റൊന്നില്‍ 17 ലക്ഷവും പേരാണ് ഉണ്ടായിരുന്നത്. ദിവസവും രാവിലെ എട്ടു മണിക്ക് സത്യം അറിയൂ എന്ന പേരില്‍ ഈ ഗ്രുപ്പിലുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കും. ബി.ജെ.പിയെ കുറിച്ച് പത്രങ്ങളില്‍ വന്ന വ്യാജ വാര്‍ത്തകളുടെ സത്യാവസ്ഥയായിരിക്കും ഈ മെസേജുകളുടെ വിഷയം. ഈ സന്ദേശങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയും സാധാരണക്കാരും പത്രങ്ങളെ ചോദ്യം ചെയ്തു തുടങ്ങി. കള്ളം പ്രസിദ്ധീകരിച്ച പത്രങ്ങളോട് സത്യവും പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടു തുടങ്ങി. ഈ രീതി തുടര്‍ന്നതോടെ മാധ്യമങ്ങല്‍ നിഷ്പക്ഷരായി-അമിത് ഷാ പറഞ്ഞു.

ഒരു ബി.ജെ.പി വളണ്ടിയര്‍ വ്യാജ വാര്‍ത്ത യുപിയില്‍ വൈറലാക്കിയ സംഭവവും അമിത് ഷാ വിശദീകരിച്ചു. സ്മാര്‍ടായ ഒരു വളണ്ടിയല്‍ എസ്.പി നേതാവ് അഖിലേഷ് യാദവ് അചഛനും പാര്‍്ട്ടി സ്ഥാപകനുമായ മുലായം സിങ്ങിനെ അടിച്ചു എന്ന വാര്‍ത്ത് യുപിയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് വിട്ടു. ഇങ്ങനെ ഒരു സംഭവമെ നടന്നിട്ടില്ലായിരുന്നു. അഖിലേഷിനും മുലായത്തിനുമിടയില്‍ 600 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. പക്ഷെ സോഷ്യല്‍ മീഡിയ ടീം ഈ വ്യാജ സന്ദേശം വൈറലാക്കി. പത്തു മണിയായപ്പോഴേക്കും എനിക്ക് ഫോണ്‍ വിളികള്‍ വരാന്‍ തുടങ്ങി. ഭായ്‌സാബ്... അഖിലേഷ് മുലായത്തെ അടിച്ചത് അറിഞ്ഞോ എന്നു പറഞ്ഞായിരുന്നു വിളികള്‍.  ഈ സ്മാര്‍ട് വളണ്ടിയല്‍ ഇങ്ങനെ ഒരു സാഹചര്യമാണ് ഉണ്ടാക്കിയെടുത്തത്. നമുക്ക് ചെയ്യാവുന്ന ഒരു കാര്യമാണിത്. എന്നാല്‍ അങ്ങനെ ചെയ്യരുത്. (വളണ്ടിയര്‍മാരുടെ കുട്ടച്ചിരി). ഞാന്‍ പറയുന്നത് പിടികിട്ടിയോ?  ഇത് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. പക്ഷെ ചെയ്യരുത് എന്ന്. നമുക്ക് നല്ല കാര്യങ്ങളും ചെയ്യാം. വ്യാജമായാലും അല്ലെങ്കിലും, നല്ലതായാലും ചീത്തയായാലും ജനങ്ങല്‍ എന്തു സന്ദേശമാണ് നല്‍കേണ്ടത് എന്നു നമുക്ക് തീരുമാനിക്കാനും അവരിലെത്തിക്കാനും നമുക്ക് കഴിയും. 32 ലക്ഷം പേരടങ്ങുന്ന വാട്‌സാപ് ഗ്രൂപ്പുകള്‍ ഉണ്ടായത് കൊണ്ടു മാത്രമാണ് നമുക്ക ഇത് സാധ്യമാകുന്നത്. ഇങ്ങനെയാണ് നാം വൈറല്‍ സന്ദേശങ്ങള്‍ ഉണ്ടാക്കുന്നത്- ഷാ പറയുന്നു. 


 

Latest News