Sorry, you need to enable JavaScript to visit this website.

ലൈംഗിക അപവാദങ്ങളും മറ്റും വിശ്വാസികളെ അകറ്റുന്നു-പോപ്പ്

ടാലിന്‍- ക്രൈസ്തവ സഭക്കെതിരെ ഉയരുന്ന ലെംഗിക, സാമ്പത്തിക  അപവാദങ്ങള്‍ വിശ്വാസികളെ സഭയില്‍നിന്ന് അകറ്റുകയാണെന്ന് പോപ്പ് ഫ്രാന്‍സിസ്. ഭാവി തലമുറയെ ഒപ്പം നിര്‍ത്തണമെങ്കില്‍ സഭയുടെ നിലപാടുകള്‍ മാറണം. സാമ്പത്തിക അപവാദങ്ങളെ ശക്തമായി അപലപിക്കാന്‍ സഭ തയാറാകാത്തതില്‍ യുവാക്കള്‍ അസ്വസ്ഥരാണ്. പരാതികളോടു സുതാര്യമായും സത്യസന്ധമായും പ്രതികരിക്കണമെന്നും എസ്‌റ്റോണിയയില്‍ യുവാക്കളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
ഇന്നിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സഭാവുന്നില്ലെന്ന യുവാക്കളുടെ ആശങ്ക മനസ്സിലാക്കുന്നുണ്ട്. പരിവര്‍ത്തനത്തിന് വിധേയരാവേണ്ടത് ഞങ്ങള്‍ തന്നെയാണ്. നിങ്ങളുടെ പക്ഷത്തു നിലകൊള്ളാന്‍ ഞങ്ങളുടെ ഭാഗത്ത് മാറ്റങ്ങളുണ്ടാകേണ്ടതുണ്ട് എന്നത് മനസിലാക്കുന്നു-പോപ്പ് പറഞ്ഞു.
എസ്‌റ്റോണിയയിലെ 13 ലക്ഷം ജനതയില്‍ മൂന്നില്‍ രണ്ടും മതവിശ്വാസത്തില്‍ നിന്ന് അകലുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പോപ്പിന്റെ സന്ദര്‍ശനം.

 

 

Latest News