Sorry, you need to enable JavaScript to visit this website.

ഫോർബ്‌സ് മാഗസിന്റെ  ശക്തരായ 100 വനിതകളിൽ ഷഫീന യൂസഫലിയും 

ഫോർബ്‌സ് മാഗസിൻ പുറത്തിറക്കിയ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ പ്രമുഖ വ്യവസായിയായ എം.എ യൂസഫലിയുടെ മകൾ ഷഫീന യൂസഫലിയും. ജിസിസിയിലെ ഫുഡ് ആന്റ് ബീവറേജ്‌സ്  മേഖലക്ക് നൽകിയ സംഭാവനകളാണ് ടെബ്ലേസ് സി.ഇ.ഒയും ചെയർപേഴ്‌സണുമായ ഷഫീന യൂസഫലിക്ക് പട്ടികയിൽ ഇടം നേടിക്കൊടുത്തത്.
ലാൻഡ്മാർക്ക് ഗ്രൂപ്പ് സിഇഒ ആയ രേണുക ജഗ്ത്യാനി, കെ കമ്പനി സഹസ്ഥാപകയായ കൃതിക റാവത്ത് എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യക്കാർ. പട്ടികയിൽ ഇടം നേടിയവർക്ക് ഫോർബ്‌സ് മിഡിൽ ഈസ്റ്റ് എഡിറ്റർ ഇൻ ചീഫ് ഖുലോദ് അൽ ഓമിയൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ ആദരിക്കപ്പെട്ട 16 പ്രവാസി വനിതകളിൽ ഏക മലയാളിയാണ് ഷഫീന.
യുഎഇയിലും ഇന്ത്യയിലും രാജ്യാന്തര നിലവാരമുള്ള എഫ് ആന്റ് ബി ബിസിനസുകൾ ആരംഭിച്ച ഷഫീന പെപ്പെർമിൽ, ബ്ലൂംസ്‌ബെറിസ്, മിങ്‌സ് ചേംബർ തുടങ്ങിയ തദ്ദേശീയ ബ്രാൻഡുകൾക്കും നേതൃത്വം നൽകി വരുന്നു. ഏഴ് വർഷത്തിനിടെ യുഎഇയിൽ 30 എഫ് ആന്റ് ബി സ്‌റ്റോറുകളാണ് ഷഫീന ആരംഭിച്ചത്. ഇത്തവണ ആദ്യമായാണ് ഫോർബ്‌സ് പ്രാദേശിക സാമ്പത്തിക മേഖലക്ക് മികച്ച സംഭാവന നൽകിയ മിഡിൽ ഈസ്റ്റിലെ  പ്രവാസി വനിതകളെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

Latest News